അബ്​ഹ ഷോപിങ്​ ഫെസ്​റ്റിവലിൽ ചിത്രശലഭങ്ങളുടെ പ്രദർശനം

11:05 AM
05/07/2017

അബ്​ഹ: അബ്​ഹ ഷോപ്പിങ്​ ഫെസ്​റ്റിവലിനോടനുബന്ധിച്ച്​ ഒരുക്കിയ ചിത്രശലഭ എക്​സിബിഷൻ സന്ദർശകർക്ക്​ കൗതുകമാകുന്നു. ചിത്രശലഭങ്ങളുടെ ലോകം സന്ദർശകർക്ക്​ പരിചയപ്പെടുത്തുന്നതാണ്​ പരിപാടി. ​ ഒരു പറ്റം യുവാക്കളും യുവതികളും ചേർന്ന്​ ആദ്യമായാണ്​ ഇങ്ങനെയൊരു എക്​സിബിഷൻ ഒരുക്കിയിരിക്കുന്നത്​. 
ചിത്രശലഭങ്ങളുടെ പിറവി, വളർച്ചയുടെ വ്യത്യസ്​ത ഘട്ടം, വർണാഭമായ ചിറകുകളോടെ പറക്കുന്ന ഘട്ടം തുടങ്ങിയവ വിവരിക്കുന്നതാണ്​ എക്​സിബിഷൻ. 1000  ചതുരശ്ര മീറ്ററിലുള്ള സ്​ഥലത്ത്​ മേള  40000 ത്തിലധികം വിവിധ തരത്തിലുള്ള പുമ്പാറ്റകളെ പ്രദർശിപ്പിക്കുമെന്നും എക്​സിബിഷൻ മേധാവി അലി കഹ്​താനി പറഞ്ഞു. 
15 ഒാളം യുവതി യുവാക്കളുടെ പങ്കാളിത്തത്തോടെയാണ്​ മേള ഒരുക്കിയത്​. 
സന്ദർശകർക്ക്​ യ ചിത്ര ശലഭങ്ങളെ കുറിച്ച്​ ഇവർ വിശദീകരിച്ചുകൊടുക്കുന്നുണ്ട്​.  
ചെറിയതോട്ടമുണ്ടാക്കി അവിടെ ജീവനുള്ള ചി​ത്രശലഭങ്ങളെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു​.
 

COMMENTS