അൽകോബാറിൽ പ്രവാസിയായിരുന്ന യുവതി നാട്ടിൽ നിര്യാതയായി
text_fieldsതബ്ഷീറ തസ്നി
ദമ്മാം: അൽകോബാറിൽ പ്രവാസിയായിരുന്ന മലപ്പുറം പറമ്പിൽപീടിക കല്ലുങ്ങൽ വീട്ടിൽ തബ്ഷീറ തസ്നി (28) നാട്ടിൽ നിര്യാതയായി. അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽഖോബാറിൽ പ്രവാസിയായ സാദിഖ് ആണ് ഭർത്താവ്. ഭാര്യയുടെ അസുഖ വിവരമറിഞ്ഞയുടനെ സാദിഖ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു.
ഏറെക്കാലമായി അൽകോബാറിലുണ്ടായിരുന്ന തബ്ഷീറ തസ്നിക്ക് നിരവധി പരിചിതർ ദമ്മാമിലുണ്ട്. അതിനാൽ തന്നെ ഇവരുടെ ആകസ്മിക വിയോഗം അവരെയെല്ലാം ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ മേയിലാണ് പ്രസവത്തിനായി തബ്ഷീറ തസ്നി നാട്ടിലേക്ക് പോയത്. ഒലിപ്രംകടവ് നെടുമ്പുറത്തു (കാപ്പാട്) പുതുകുളങ്ങര മജീദ്, ആയിഷ പരേക്കാട്ട് എന്നിവരാണ് തബ്ഷീറ തസ്നിയുടെ മാതാപിതാക്കൾ. മകൻ: റംസി റമ്മാഹ് (8). നജ്മുൽ ബിഷാറ, മശൂറ ബാനു, റിയ എന്നിവർ സഹോദരിമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

