തമിഴ്നാട് സ്വദേശിയായ യുവാവ് ബിഷയിൽ തൂങ്ങിമരിച്ചു
text_fieldsസരൻ കുമാർ
അബഹ: തമിഴ്നാട് സ്വദേശിയായ യുവാവിനെ ബിഷയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശങ്കരപുരം കള്ളകുറച്ചി വെളിപ്പുറം സ്വദേശി സരൻ കുമാർ (20) ആണ് മരിച്ചത്. മൂന്നു മാസം മുമ്പാണ് ഇദ്ദേഹം ആദ്യമായി സൗദിയിലെത്തിയത്. പിതാവിനൊപ്പം താമസമാക്കിയിരുന്ന ഇദ്ദേഹം മൂന്നു ദിവസം മുമ്പ് ജോലിയിൽ പ്രവേശിച്ചിരുന്നു. പിതാവ് രാവിലെ ഇദ്ദേഹത്തിനുള്ള ആഹാരം തയാറാക്കിക്കൊടുത്തശേഷം ജോലിക്കു പോയി തിരിച്ചെത്തിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. മാതാവ്: പെരിയായി. രണ്ടു സഹോദരിമാരുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനായി ജിദ്ദ കോൺസുലേറ്റ് സേവന വിഭാഗം അംഗമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടി രംഗത്തുണ്ട്.

