Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട സ്വദേശി ജുബൈലിൽ നിര്യാതനായി

text_fields
bookmark_border
Sumesh Kaimal
cancel

ജുബൈൽ: മലയാളി യുവാവ്​ ഹൃദയസ്​തംഭനം മൂലം ജുബൈലിൽ നിര്യാതനായി. പത്തനംതിട്ട സ്വദേശി സുമേഷ് കൈമൾ ചെങ്ങഴപ്പള്ളിൽ (38) ആണ്​ മരിച്ചത്​. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു കമ്പനിയിൽ സേഫ്റ്റി ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു സുമേഷ്. പിതാവ്: പുരുഷോത്തമ കൈമൾ, മാതാവ്: സുലോചന ദേവി. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A young man from Pathanamthitta passed away in Jubail
Next Story