ഹൃദയാഘാതം; റിയാദിൽ മലപ്പുറം സ്വദേശിയായ യുവാവ് നിര്യാതനായി
text_fieldsറിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ നിര്യാതനായി. താനൂർ പനങ്ങാട്ടൂർ സ്വദേശി മുസ്‌ലിയാരകത്ത് മുഹമ്മദ് ഫിറോസാണ് (37) മരിച്ചത്. അസീസിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹത്തെ ഇന്ന് രാവിലെ അഞ്ച് മണിയോടെ താമസറൂമിന് പുറത്തായി മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടെ ജോലി ചെയ്യുന്നവർ ഇദ്ദേഹത്തെ കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അധികൃതർ മരണം സ്ഥിരീകരിച്ചു.
ഒരാഴ്ച മുമ്പ് രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ഇദ്ദേഹം കുഴഞ്ഞു വീഴുകയും ഒബൈദ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. പരേതരായ മുഹമ്മദലി മുസ്‌ലിയാരകത്ത്, ബീവിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: അനീഷ. മകൾ: ഫൈസ ഫാത്തിമ.
മരണാനന്തരനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി റിയാദ്മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നൗഫൽ താനൂർ, ഫൈസൽ എടയൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

