Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജോലിസ്ഥലത്തേക്കുള്ള...

ജോലിസ്ഥലത്തേക്കുള്ള യാത്രാമധ്യേ മിനിബസ് മറിഞ്ഞ് തൊഴിലാളി മരിച്ചു

text_fields
bookmark_border
Minibus Accident
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ൻ

ജു​ബൈ​ൽ: ജോ​ലി സ്ഥ​ല​ത്തേ​ക്ക്​ യാ​ത്രാ​മ​ധ്യേ മി​നി ബ​സ് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ജു​ബൈ​ൽ വ്യ​വ​സാ​യ ന​ഗ​ര​ത്തി​ലെ റാ​സ് അ​ൽ​ഖൈ​ർ റോ​ഡി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ക​മ്പ​നി​യി​ലേ​ക്ക് നൈ​റ്റ് ഷി​ഫ്റ്റ് ഡ്യൂ​ട്ടി​ക്ക് പോ​കു​ന്ന​തി​നി​ടെ വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ലു​ണ്ടാ​യി​രു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി സാ​ബി​ർ ബാ​ൽ​കി (40) ആ​ണ് മ​രി​ച്ച​ത്. അ​ബ്​​ദു​റ​ഹ്​​മാ​ൻ ബ​ൽ​ഖി​യു​ടെ​യും സു​ബൈ​ദ​യു​ടെ​യും മ​ക​നാ​ണ്.

ഇ​ന്ത്യ​ക്കാ​ര​നാ​യ ഡ്രൈ​വ​ർ ഓ​ടി​ച്ചി​രു​ന്ന ടൊ​യോ​ട്ട മി​നി ബ​സ് ട്രാ​ക്കി​ൽ​നി​ന്ന് തെ​ന്നി​മാ​റി പ​ല ത​വ​ണ മ​റി​ഞ്ഞാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്ക് പ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​റെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ്രേം ​ഗാ​ർ​ട്ടി മാ​ഗാ, ശം​ഭു കു​മാ​ർ യാ​ദ​വ്, അ​ശോ​ക് കു​മാ​ർ ബാ​ർ​ബി​യാ​ർ, ബാ​ൽ ബ​ഹാ​ദൂ​ർ ഗു​ൻ​ജ്ജ് എ​ന്നി​വ​രെ റോ​യ​ൽ ക​മീ​ഷ​ൻ ആ​ശു​പ​ത്രി​യി​ലും ഉ​മേ​ഷ് ഭ​ണ്ഡാ​രി, ആ​ജ്യാ നേ​പ്പാ​ളി, അം​ബ​ർ മു​ഹ​മ്മ​ദ്, ഇ​ന്ദ്ര ബ​ഹാ​ദൂ​ർ ഖ​ത്രി, ര​ൺ​ജി​ത് കു​മാ​ർ മു​ച്ചി, മു​ഹ​മ്മ​ദ് ഇ​ഷ്തി​യാ​ഖ് ആ​ലം എ​ന്നി​വ​രെ അ​ൽ​മാ​നാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു. റോ​യ​ൽ ക​മീ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സാ​ബി​ർ ബാ​ൽ​കി​യു​ടെ മൃ​ത​ദേ​ഹം നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം സൗ​ദി​യി​ൽ സം​സ്ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsMinibus Accident
News Summary - A worker died when the minibus overturned on his way to work
Next Story