റിയാദിൽ വെയർ ഹൗസിന് തീപിടിച്ചു
text_fieldsറിയാദ് നഗരത്തിലെ അൽമനാക് ഡിസ്ട്രിക്ടിലുള്ള വെയർ ഹൗസിന് തീപിടിച്ചപ്പോൾ
റിയാദ്: ബുധനാഴ്ച റിയാദ് നഗരത്തിലെ അൽമനാക് ഡിസ്ട്രിക്ടിലുള്ള വെയർ ഹൗസിന് തീപിടിച്ചു.നിരവധി ഗോഡൗണുകളുള്ള മേഖലയിൽ മറ്റ് വെയർ ഹൗസുകളിലേക്ക് തീപടരാതിരിക്കാനും നിയന്ത്രണവിധേയമാക്കാനും സിവിൽ ഡിഫൻസിന് കീഴിൽ അഗ്നിശമന സേനക്ക് കഴിഞ്ഞു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രദേശത്തെ അന്തരീക്ഷത്തിൽ വൻപുകപടലം ഉയർന്നു. തീപിടിത്തത്തിെൻറ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

