പാലിയേറ്റിവ് ക്ലിനിക്കിന് വാഹനം നൽകി
text_fieldsആനക്കയം പാലിയേറ്റിവ് ക്ലിനിക്കിന് ജിദ്ദ ആനക്കയം പാലിയേറ്റീവ് കമ്മിറ്റി നൽകുന്ന വാഹന കൈമാറ്റ ചടങ്ങിൽ നിന്ന്
ജിദ്ദ/ആനക്കയം: പാലിയേറ്റിവ് ക്ലിനിക്കിന്റെ മൂന്നാമത് ഹോം കെയർ യൂനിറ്റിനുള്ള ജിദ്ദ ആനക്കയം പാലിയേറ്റീവ് കമ്മിറ്റി സ്പോൺസർ ചെയ്ത വാഹനം കൈമാറി. ആനക്കയത്തുള്ള ക്ലിനിക്കിൽ നടന്ന ചടങ്ങിൽ സി.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കമ്മിറ്റി അംഗങ്ങളായ കെ.വി മുഹമ്മദാലി, എ.പി അഷ്റഫ്, പി. സുബൈർ, കെ.പി.ടി അൻവർ, നജീബ്, കെ.എം അനീസ്, വി.ടി അലി, കെ. മുസ്തഫ എന്നിവരും ജിദ്ദ കമ്മിറ്റിയെ പ്രതിനിധീകരിച്ച് സഹീർ ഇരുമ്പുഴി, മജീദ് ചിറ്റത്തുപാറ, കെ.എം ഗഫൂർ, സി.എ ഷുക്കൂർ, സി.കെ ഇസ്ഹാഖ്, എ. വഹാബ് എന്നിവരും സംസാരിച്ചു.
പാലിയേറ്റീവ് കെയർ സ്റ്റേറ്റ് കൺവീനർ എം.ജി പ്രവീൺ കമ്യൂണിറ്റി വളന്റിയർമാർക്ക് ക്ലാസെടുത്തു. ടി. അനീസ് മാസ്റ്റർ സ്വാഗതവും റഷീദ് മന്നിയിൽ നന്ദിയും പറഞ്ഞു.

