മദീനയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു
text_fieldsമദീനയിൽ വാഹനത്തിന് തീപിടിച്ചപ്പോൾ, സിവിൽ ഡിഫൻസ് തീയണക്കുന്നു
മദീന: സൗദി അറേബ്യയിലെ മദീനയിലുള്ള അൽ ഖസ്വ ജനവാസ മേഖലയിൽ വാഹനത്തിലുണ്ടായ തീപിടിത്തം മദീന സിവിൽ ഡിഫൻസ് വിഭാഗം അണച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മദീന ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തീപിടിത്തമുണ്ടായ ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക അന്വേഷണവും തുടർ നിയമനടപടികളും അധികൃതർ ഇതിനകം പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

