Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗാ​ന്ധി​യു​ടെ...

ഗാ​ന്ധി​യു​ടെ ദ​ർ​ശ​ന​ങ്ങ​ൾ കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​യ കാ​ലം -പി.​ ഹ​രീ​ന്ദ്ര​നാ​ഥ്‌

text_fields
bookmark_border
handed over book
cancel
camera_alt

പി. ​ഹ​രീ​ന്ദ്ര​നാ​ഥ്‌ ര​ചി​ച്ച 'മ​ഹാ​ത്മാ​ഗാ​ന്ധി : കാ​ല​വും ക​ർ​മ​പ​ർ​വ​വും' ത​നി​മ ദ​മ്മാം സോ​ണ​ൽ പ്ര​സി​ഡ​ന്റി​നു ഗ്ര​ന്ഥ​കാ​ര​ൻ കൈ​മാ​റു​ന്നു

ദ​മ്മാം : ഗാ​ന്ധി​യു​ടെ ദ​ർ​ശ​ന​ങ്ങ​ളാ​യ ധാ​ർ​മി​ക​ത​യും അ​ഹിം​സ​യും സ​ത്യ​വും സ​മ​ന്വ​യി​ക്കു​ന്ന സാ​മൂ​ഹി​ക വീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ലോ​കം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് പ്ര​മു​ഖ ച​രി​ത്ര​ഗ്ര​ന്ഥ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ പി. ​ഹ​രീ​ന്ദ്ര​നാ​ഥ്‌. ത​നി​മ ദ​മ്മാം സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ത​ന്റെ പു​തി​യ പു​സ്ത​ക​മാ​യ 'മ​ഹാ​ത്മാ​ഗാ​ന്ധി: കാ​ല​വും ക​ർ​മ​പ​ർ​വ​വും' ത​നി​മ പ്ര​സി​ഡ​ന്റ് സി​നാ​നു കൈ​മാ​റി​യ ശേ​ഷം പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗാ​ന്ധി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സ​ത്യം​മെ​ന്ന​ത് കേ​വ​ലം അ​സ​ത്യ​ത്തി​ന്റെ എ​തി​ർ​വാ​ക്ക​ല്ല മ​റി​ച്ച് ശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട മ​നഃ​സാ​ക്ഷി​യു​ടെ അ​വ​ബോ​ധ​മാ​ണ്. ധാ​ർ​മി​ക ബോ​ധ​ത്തി​ലൂ​ടെ മാ​ത്ര​മേ വ്യ​ക്തി​ശു​ദ്ധീ​ക​ര​ണം ന​ട​ക്കു​ക​യു​ള്ളൂ. ഈ ​സ​ത്യ​മാ​ണ് ഗാ​ന്ധി​യു​ടെ ദൈ​വം. ഇ​ത്ത​രം ഒ​രു ധാ​ർ​മി​ക​ത​യി​ലേ​ക്ക് സ​മൂ​ഹ​ത്തെ ഉ​യ​ർ​ത്തു​ക എ​ന്ന​താ​യി​രു​ന്നു ഗാ​ന്ധി​യു​ടെ ജീ​വി​തല​ക്ഷ്യം. വം​ശീ​യ​ത​യു​ടെ​യും വി​ദ്വേ​ഷ​ത്തി​ന്റെ​യും വി​ഭ​ജ​ന​ത്തി​ന്റെ​യും അ​ശാ​ന്തി​യു​ടെ​യും ഈ ​സ​ത്യാ​ന​ന്ത​ര കാ​ല​ത്ത് ഗാ​ന്ധി​ജി പ​ക​ർ​ന്നു ന​ൽ​കി​യ ജീ​വി​ത​പാ​ഠ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​രി​ഹാ​രം എ​ന്ന തി​രി​ച്ച​റി​വി​ലേ​ക്കു ലോ​കം മാ​റു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭാ​ര​ത​മെ​ന്നാ​ൽ ഈ ​മ​ണ്ണി​ൽ പി​റ​ന്നു​വീ​ണ പേ​രും രൂ​പ​വും പു​ഞ്ചി​രി​യും നൊ​മ്പ​ര​വു​മെ​ല്ലാ​മു​ള്ള മ​നു​ഷ്യ​രു​ടെ സ​മ​ഗ്ര​മാ​യ കൂ​ട്ടാ​യ്മ​യാ​ണെ​ന്നു പ​റ​ഞ്ഞ മ​ഹാ​ത്മ​ജി​യു​ടെ സ​ഹ​ന​ത്തി​ന്റെ ക​ന​ൽ​വ​ഴി​ക​ൾ പു​തി​യ ത​ല​മു​റ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടിവ് അം​ഗം കെ.​എം. ബ​ഷീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ടി.​പി. റ​ഷീ​ദ് സം​സാ​രി​ച്ചു. ത​നി​മ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ ഷാ​ഫി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. മി​സ്ഹ​ബ് ഖു​ർ ആ​നി​ൽ നി​ന്നും അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsThanima Dammam
News Summary - A time when Gandhi's visions are most relevant - P. Harindranath
Next Story