നജ്‌റാൻ: സൗദിയിലെ നജ്‌റാനിൽ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് ഡ്രൈവർ തിരുവനന്തപുരം സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടില്‍ എം. ഷിഹാബുദ്ദീനാണ് (47) അപകടത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെട്രോള്‍ നിറച്ച ടാങ്കറുമായി സുലയില്‍നിന്ന് നജ്‌റാനിലേക്ക് വരുമ്പോള്‍ ഖരിയ എന്ന സ്ഥലത്ത് വെച്ചാണ് അപകടം. ഉടൻ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പെട്രോള്‍ മുഴുവനായും മരുഭൂമിയിലേക്ക് തുറന്നുവിട്ട് വെള്ളം ഒഴിച്ച് നിര്‍വീര്യമാക്കി. ഇതിനുശേഷമാണ് വാഹനം ക്രൈന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്.
ടയര്‍ പെട്ടിയതാണ് അപകടകാരണം. 20 വര്‍ഷത്തിലേറെയായി പ്രവാസിയായ ഷിഹാബുദ്ദീന്‍ രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. നജ്റാന്‍ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് ലുഖ്മാന്‍ ചേലേമ്പ്ര, സെക്രട്ടറി സലീം ഉപ്പള തുടങ്ങിയവര്‍ മറ്റു നടപടികൾ പൂർത്തിയാക്കാൻ സഹായത്തിനായി രംഗത്തുണ്ട്.