Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ക്ഷാ​ഘാ​തം വ​ന്ന്...

പ​ക്ഷാ​ഘാ​തം വ​ന്ന് ത​ള​ർ​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി കെ.​എം.​സി.​സി സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലെ​ത്തി

text_fields
bookmark_border
പ​ക്ഷാ​ഘാ​തം വ​ന്ന് ത​ള​ർ​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി കെ.​എം.​സി.​സി സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലെ​ത്തി
cancel
camera_alt

സ​ത്യ​മൂ​ർ​ത്തി​ക്ക്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ യാ​ത്രാ​രേ​ഖ​ക​ൾ കൈ​മാ​റു​ന്നു

ഹാ​ഇ​ൽ: പ​ക്ഷാ​ഘാ​തം​വ​ന്ന് ശ​രീ​രം ത​ള​ർ​ന്ന് ചി​കി​ത്സ പോ​ലും കി​ട്ടാ​തെ പ്ര​യാ​സ​ത്തി​ലാ​യ ത​മി​ഴ്‌​നാ​ട് കും​ഭ​കോ​ണം സ്വ​ദേ​ശി സ​ത്യ​മൂ​ർ​ത്തി​യെ, കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ കാ​രു​ണ്യ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ചു. ഹാ​ഇ​ലി​ൽ​നി​ന്ന് 120 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ന​സ്രി​യ എ​ന്ന ഗ്രാ​മ​ത്തി​ലെ കൃ​ഷി​യി​ട​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു സ​ത്യ​മൂ​ർ​ത്തി. എ​ന്നാ​ൽ ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ഇ​ഖാ​മ​യും പാ​സ്‌​പോ​ർ​ട്ടും പു​തു​ക്കാ​ൻ സാ​ധി​ക്കാ​തെ നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യാ​ണ് ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഇ​തി​നി​ട​യി​ലാ​ണ് പെ​ട്ടെ​ന്ന് സ്ട്രോ​ക്ക് പി​ടി​പെ​ട്ട് ശ​രീ​ര​ത്തി​െൻറ ഒ​രു ഭാ​ഗം ത​ള​ർ​ന്ന​ത്. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ കൈ​യ്യി​ലി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​യി കൃ​ത്യ​മാ​യ ചി​കി​ത്സ തേ​ടാ​നും ക​ഴി​ഞ്ഞി​ല്ല. മൂ​ന്ന് മാ​സ​ത്തോ​ളം ഇ​ത്ത​ര​ത്തി​ൽ കി​ട​പ്പി​ലാ​യ സ​ത്യ​മൂ​ർ​ത്തി​യു​ടെ അ​വ​സ്ഥ​യ​റി​ഞ്ഞ്, ന​സ്രി​യ​യി​ലെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രാ​യ അ​ന​സ് കാ​യം​കു​ളം, കെ.​വി. സു​രേ​ന്ദ്ര​ൻ, ഗോ​വി​ന്ദ​സ്വാ​മി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ദ്യം ഇ​ദ്ദേ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ​സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് ഹാ​ഇ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ വി​ങ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും, ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള ഔ​ട്ട്പാ​സ്​ നേ​ടു​ക​യും ചെ​യ്തു.

വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കൊ​ല്ലം, മീ​ഡി​യ വി​ങ് ക​ൺ​വീ​ന​റും സാ​റാ​സ് ഗ്രൂ​പ്പ് എം.​ഡി​യു​മാ​യ അ​സ്ക​ർ വ​ട​ക​ര എ​ന്നി​വ​ർ മു​ന്നി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ചാ​ണ് എം​ബ​സി​യി​ലെ​യും ജ​വാ​സ​ത്തി​ലെ​യും പേ​പ്പ​ർ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. രേ​ഖ​ക​ളും വി​മാ​ന ടി​ക്ക​റ്റും ശ​രി​യാ​ക്കി ന​ൽ​കി​യ​തോ​ടെ​യാ​ണ് മാ​സ​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് ശേ​ഷ​വും സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ​ത്യ​മൂ​ർ​ത്തി​ക്ക് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccGulf NewsTamil Nadu NativeHailstorm
News Summary - പ​ക്ഷാ​ഘാ​തം വ​ന്ന് ത​ള​ർ​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി; കെ.​എം.​സി.​സി സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലെ​ത്തി
Next Story