Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവും മരണസംഖ്യയിൽ കുറവും

text_fields
bookmark_border
പുതിയ രോഗികൾ: 1,379, രോഗമുക്തി: 1,021, ആകെ കേസ്: 5,20,774, ആകെ രോഗമുക്തി: 5,01,449, മരണം: 10, ആകെ മരണം: 8,189, ചികിത്സയിൽ: 11,136, ഗുരുതരാവസ്ഥയിൽ: 1,419.
Saudi covid
cancel

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. എന്നാൽ മരണസംഖ്യയിൽ ഇന്ന് അൽപ്പം കുറവുണ്ട്. ഇന്ന് 1,379 പുതിയ രോഗികളും 1,021 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,20,774 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,01,449 ഉം ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,189 ആയി.

നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 11,136 ആണ്. ഇവരിൽ 1,419 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.28 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 273, മക്ക 242, കിഴക്കൻ പ്രവിശ്യ 224, അസീർ 154, ജീസാൻ 117, അൽ ഖസീം 104, മദീന 62, നജ്റാൻ 57, ഹായിൽ 49, വടക്കൻ അതിർത്തി മേഖല 40, തബൂക്ക് 32, അൽബാഹ 21, അൽ ജൗഫ് 4. ഇതുവരെ രാജ്യത്ത് 2,51,21,872 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A slight increase in the number of new patients in Saudi Arabia
Next Story