ജിദ്ദയിൽ ബോട്ട് ജെട്ടിയിൽ കുടുങ്ങിയ സ്രാവിനെ രക്ഷപ്പെടുത്തി
text_fieldsജിദ്ദയിൽ ബോട്ട് ജെട്ടിയിൽ കുടുങ്ങിയ സ്രാവിനെ രക്ഷപ്പെടുത്തിയപ്പോൾ
ജിദ്ദ: ജിദ്ദയിലെ യാച്ച് ക്ലബ് യാർഡിൽ കുടുങ്ങിയ സ്രാവിനെ നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറ് വിജയകരമായി രക്ഷപ്പെടുത്തി. ഇന്നലെ ശനിയാഴ്ചയായിരുന്നു കടൽ ജീവിക്ക് സുരക്ഷയൊരുക്കിയ ഈ നിർണായക നീക്കം നടന്നത്. ജിദ്ദ യാച്ച് ക്ലബ് അധികൃതരുമായി സഹകരിച്ചാണ് വൈൽഡ് ലൈഫ് സെൻറർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ‘ഗ്രേ റീഫ് ഷാർക്ക്’ വിഭാഗത്തിൽപ്പെട്ട സ്രാവാണ് ക്ലബ്ബിലെ ബോട്ടുകൾ നിർത്തുന്ന ഭാഗത്ത് കുടുങ്ങിപ്പോയത്.
വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഫീൽഡ് റെസ്പോൺസ് ടീം സ്രാവിനെ സുരക്ഷിതമായി പിടികൂടി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിട്ടു. സമുദ്ര ആവാസവ്യവസ്ഥയുടെ സ്ഥിരത നിലനിർത്തുന്നതിനും വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഇത്തരം ദ്രുതഗതിയിലുള്ള ഇടപെടലുകൾ അത്യന്താപേക്ഷിതമാണെന്ന് നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറ് വ്യക്തമാക്കി.
പരിസ്ഥിതി സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ സൗദി അറേബ്യ പുലർത്തുന്ന ജാഗ്രതയുടെ അടയാളമായാണ് ഈ രക്ഷാദൗത്യം വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

