ഇടതുമുന്നണിയുടെ വർഗീയ അജണ്ടകൾക്ക് തിരിച്ചടി; വെൽഫെയർ പാർട്ടിക്ക് വൻ മുന്നേറ്റം -പ്രവാസി വെൽഫയർ
text_fieldsജിദ്ദ: കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിക്ക് അഭിമാനകരമായ നേട്ടമുണ്ടാക്കാൻ സാധിച്ചതായി പ്രവാസി വെൽഫയർ സൗദി വെസ്റ്റേൻ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചുകൊണ്ട് ഇടതുമുന്നണി അഴിച്ചുവിട്ട വർഗീയ പ്രചാരണങ്ങളെ പ്രബുദ്ധരായ കേരള ജനത തള്ളിക്കളഞ്ഞു. നിലവിലെ സർക്കാറിന്റെ ഭരണത്തിനേറ്റ തിരിച്ചടിയായും ജനം ഈ തെരഞ്ഞെടുപ്പിനെ കണ്ടുവെന്ന് കമ്മിറ്റി വിലയിരുത്തി.
ജനവികാരം മാനിക്കാതെ ഇനിയും വർഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമമെങ്കിൽ ബംഗാളിലെയും ത്രിപുരയിലെയും അനുഭവം കേരളത്തിലും ആവർത്തിക്കുമെന്ന് ഇടതുപക്ഷം തിരിച്ചറിയണമെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രൊവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങലും ജനറൽ സെക്രെട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരിയും ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

