Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു​വി​ൽ സീ ​ഫു​ഡ്...

യാം​ബു​വി​ൽ സീ ​ഫു​ഡ് റ​സ്​​റ്റാ​റ​ൻ​റ്​ അ​ട​പ്പി​ച്ചു

text_fields
bookmark_border
യാം​ബു​വി​ൽ സീ ​ഫു​ഡ് റ​സ്​​റ്റാ​റ​ൻ​റ്​ അ​ട​പ്പി​ച്ചു
cancel

യാം​ബു: ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ആ​രോ​ഗ്യ​സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു വ​രു​ത്താ​ൻ യാം​ബു മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഒ​​ട്ടേ​റെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും ശി​ക്ഷ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​ൻ​ക​രു​ത​ലു​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും പാ​ലി​ക്കാ​ത്ത ഒ​രു സീ ​ഫു​ഡ് റ​സ്​​റ്റാ​റ​ൻ​റ്​ ക​ഴി​ഞ്ഞ ദി​വ​സം അ​ട​പ്പി​ച്ചു. ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത പ​ഴ​കി​യ മ​ത്സ്യം സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത്​ ന​ശി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്തെ ചി​ല മേ​ഖ​ല​യി​ൽ ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ല​നം നി​രീ​ക്ഷി​ക്കാ​ൻ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യു​മാ​യി ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ളും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കി​യ​ത്. വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പി​ഴ ചു​മ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ പ​രി​ശോ​ധ​ന ഇ​നി​യും തു​ട​രു​മെ​ന്നും നി​യ​മ ലം​ഘ​ന​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​രെ​ക്കു​റി​ച്ച് 940 എ​ന്ന ഫോ​ൺ ന​മ്പ​ർ വ​ഴി​യോ 'ബ​ല​ദീ റി​പ്പോ​ർ​ട്ടി​ങ് ആ​പ്ലി​ക്കേ​ഷ​ൻ' വ​ഴി സ​ന്ദേ​ശം ന​ൽ​കി​യോ അ​റി​യി​ക്ക​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story