Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെ​ങ്ക​ട​ലി​ൽ...

ചെ​ങ്ക​ട​ലി​ൽ വി​രു​ന്നെ​ത്തി അ​പൂ​ർ​വ അ​തി​ഥി; വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ‘ലെ​ത​ർ​ബാ​ക്ക്’ ക​ട​ലാ​മ​യെ ക​ണ്ടെ​ത്തി

text_fields
bookmark_border
ചെ​ങ്ക​ട​ലി​ൽ വി​രു​ന്നെ​ത്തി അ​പൂ​ർ​വ അ​തി​ഥി; വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ‘ലെ​ത​ർ​ബാ​ക്ക്’ ക​ട​ലാ​മ​യെ ക​ണ്ടെ​ത്തി
cancel
camera_alt

ചെ​ങ്ക​ട​ലി​ലെ​ത്തി​യ ലെ​ത​ർ​ബാ​ക്ക് ക​ട​ലാ​മ

അ​ൽ ഖോ​ബാ​ർ: സ​മു​ദ്ര വി​സ്മ​യ​ങ്ങ​ൾ ഒ​ളി​പ്പി​ച്ച ചെ​ങ്ക​ട​ലി​ൽ നി​ന്ന് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ മേ​ഖ​ല​യ്ക്ക് ആ​വേ​ശം പ​ക​രു​ന്ന പു​തി​യ വാ​ർ​ത്ത. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​ലാ​മ വ​ർ​ഗ​മാ​യ ‘ലെ​ത​ർ​ബാ​ക്കി’​നെ ചെ​ങ്ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ​താ​യി സൗ​ദി നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ വൈ​ൽ​ഡ്‌ ലൈ​ഫ് ഡെ​വ​ല​പ്‌​മെൻറ്​ അ​റി​യി​ച്ചു.​

പു​തു​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ബ്ലൂ ​ഹോ​ൾ​സ് മ​റൈ​ൻ റി​സ​ർ​വി​ൽ​നി​ന്നാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ന്ന ഈ ​ക​ണ്ടെ​ത്ത​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ൽ-​ഖു​ൻ​ഫു​ദ തീ​ര​ത്തു​നി​ന്ന് ഏ​ക​ദേ​ശം 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സം​ര​ക്ഷി​ത മേ​ഖ​ല​യി​ലാ​ണ് ഇ​തി​​ന്റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്. ചെ​ങ്ക​ട​ലി​​ന്റെ ജൈ​വ​വൈ​വി​ധ്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നി​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണ് ശാ​സ്ത്ര​ലോ​കം ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്.​ഏ​താ​ണ്ട് 900 കി​ലോ വ​രെ ഭാ​രം വെ​ക്കാ​ൻ ശേ​ഷി​യു​ള്ള ഇ​വ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​ലാ​മ​ക​ളാ​ണ്. മ​റ്റു ക​ട​ലാ​മ​ക​ളെ​പ്പോ​ലെ ക​ടു​പ്പ​മേ​റി​യ തോ​ടി​ന് പ​ക​രം ക​റു​ത്ത തോ​ൽ പോ​ലെ​യു​ള്ള ച​ർ​മ​മാ​ണ് ഇ​വ​ക്കു​ള്ള​ത്. മു​തു​കി​ൽ അ​ഞ്ച് പ്ര​ത്യേ​ക നി​ര​പ്പു​ക​ളും കാ​ണാം. സ​മു​ദ്ര​ത്തി​ൽ ഏ​ക​ദേ​ശം 1,000 മീ​റ്റ​ർ ആ​ഴം വ​രെ മു​ങ്ങാ​ൻ ഇ​വ​ക്ക് സാ​ധി​ക്കും. പ്ര​ധാ​ന​മാ​യും ജെ​ല്ലി​ഫി​ഷു​ക​ളെ​യാ​ണ് ഇ​വ ആ​ഹാ​ര​മാ​ക്കു​ന്ന​ത്.

എ​ങ്ങ​നെ ചെ​ങ്ക​ട​ലി​ലെ​ത്തി?

സാ​ധാ​ര​ണ​യാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക, ശ്രീ​ല​ങ്ക, അ​ന്ത​മാ​ൻ ദ്വീ​പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ ക​ണ്ടു​വ​രു​ന്ന​ത്. ചെ​ങ്ക​ട​ലി​ൽ ഇ​വ​യു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ൾ നി​ല​വി​ലി​ല്ല. അ​തി​നാ​ൽ, ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്ക് വ​ഴി ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് ഭ​ക്ഷ​ണ​ത്തി​നാ​യി എ​ത്തി​യ​താ​കാം ഇ​തെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ഗ​മ​നം.

സം​ര​ക്ഷ​ണം അ​നി​വാ​ര്യം

അ​ന്താ​രാ​ഷ്​​ട്ര പ്ര​കൃ​തി സം​ര​ക്ഷ​ണ യൂ​നി​യ​ൻ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ൽ ഇ​വ​യെ ഗു​രു​ത​ര​മാ​യ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2025 ഡി​സം​ബ​റി​ൽ ജോ​ർ​ഡ​നി​ലും 2019ൽ ​ജി​ബൂ​ട്ടി​യി​ലു​മാ​ണ് മു​മ്പ്​ ഈ ​മേ​ഖ​ല​യി​ൽ ലെ​ത​ർ​ബാ​ക്കു​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ബ്ലൂ ​ഹോ​ൾ​സ്, ഫ​റാ​സാ​ൻ ദ്വീ​പു​ക​ൾ തു​ട​ങ്ങി​യ സം​ര​ക്ഷി​ത മേ​ഖ​ല​ക​ൾ ക​ട​ലാ​മ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പൂ​ർ​വ ജീ​വി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ വൈ​ൽ​ഡ്‌ ലൈ​ഫ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A rare guest has arrived in the Red Sea; the endangered 'leatherback' sea turtle has been discovered
Next Story