Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ടെ​ക്​​സ...

'ടെ​ക്​​സ റി​യാ​ദ്'​അ​നു​ശോ​ചി​ച്ചു പ്രാ​ർ​ഥ​ന സ​ദ​സ്സും ന​ട​ന്നു

text_fields
bookmark_border
ടെ​ക്​​സ റി​യാ​ദ്​അ​നു​ശോ​ചി​ച്ചു പ്രാ​ർ​ഥ​ന സ​ദ​സ്സും ന​ട​ന്നു
cancel
camera_alt

ക​ബീ​ർ ക​ണി​യാ​പു​രം 

റി​യാ​ദ്​: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യാ​യ ടെ​ക്​​സ റി​യാ​ദി​െൻറ സ്ഥാ​പ​ക അം​ഗ​വും മു​ൻ ട്ര​ഷ​റ​റും സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ക​ബീ​ർ ക​ണി​യാ​പു​ര​ത്തി​െൻറ ആ​ക​സ്​​മി​ക നി​ര്യാ​ണ​ത്തി​ൽ ക​മ്മി​റ്റി അ​നു​ശോ​ച​ന​യോ​ഗം ചേ​ർ​ന്നു. മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​വും തു​ട​ർ​ന്ന് പ്രാ​ർ​ഥ​ന സ​ദ​സ്സും ന​ട​ന്നു. പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ് നാ​വാ​യി​ക്കു​ളം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ റി​യാ​ദി​ലെ നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ളും ക​ബീ​ർ ക​ണി​യാ​പു​ര​ത്തി​െൻറ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും പ​ങ്കെ​ടു​ത്തു. ടെ​ക്​​സ​യു​ടെ​യും റി​യാ​ദ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​െൻറ​യും വ​ലി​യൊ​രു ന​ഷ്​​ട​മാ​ണ് ക​ബീ​റി​െൻറ നി​ര്യാ​ണ​ത്തി​ലൂ​ടെ സം​ഭ​വി​ച്ച​തെ​ന്ന്​​ സം​സാ​രി​ച്ച​വ​ർ അ​നു​സ്​​മ​രി​ച്ചു. ടെ​ക്​​സ അം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും കു​ടു​ബാം​ങ്ങ​ളും ക​ബീ​ർ ക​ണി​യാ​പു​ര​വു​മാ​യു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു.

മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് ന​ടേ​ശ​ൻ, നൗ​ഷാ​ദ് കി​ളി​മാ​നൂ​ർ, സ​ലാ​ഹു​ദ്ദീ​ൻ മ​രു​തി​ക്കു​ന്ന്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സ​ത്താ​ർ കാ​യം​കു​ളം, റാ​ഫി പാ​ങ്ങോ​ട്, ഷാ​ജ​ഹാ​ൻ ക​ല്ല​മ്പ​ലം, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പ്ര​ശോ​ഭ്, പ്ര​ശാ​ന്ത്, അ​ൻ​സ​ർ, സ​ജീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടെ​ക്​​സ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. യോ​ഗ​ത്തി​ൽ ജോ​യ് ന​ടേ​ശ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സേ​തു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
News Summary - A prayer service was also held in connection with the 'Texa riyad'
Next Story