Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ബിസ്സപ്പ് അറേബ്യ’യുടെ പുതിയ ശാഖ റിയാദിൽ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
‘ബിസ്സപ്പ് അറേബ്യ’യുടെ പുതിയ ശാഖ റിയാദിൽ പ്രവർത്തനം ആരംഭിച്ചു
cancel
camera_alt

 ‘ബിസ്സപ്പ് അറേബ്യ’യുടെ പുതിയ ശാഖ റിയാദിൽ കമ്പനി ചെയർമാൻ അബ്​ദുൽ അസീസ് അസീരി ഉദ്​ഘാടനം ചെയ്യുന്നു

റിയാദ്​: സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ് മാനേജ്‌മെൻറ്​ കൺസൾട്ടൻസി സ്ഥാപനമായ ‘ബിസ്സപ്പ് അറേബ്യ’യുടെ പുതിയ ശാഖ റിയാദിൽ പ്രവർത്തനം ആരംഭിച്ചു. മലസ് അൽ നഹദ റോഡിലെ മിന ബിസിനസ് സെൻററിലാണ് വിപുലമായ സൗകര്യങ്ങളോടെ പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ ബ്രാഞ്ചി​െൻറ ഉദ്ഘാടനം കമ്പനി ചെയർമാൻ അബ്​ദുൽ അസീസ് അസീരി നിർവഹിച്ചു. മേഖലയിലെ നിക്ഷേപകരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് റിയാദിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതെന്ന് മാനേജ്‌മെൻറ്​ വ്യക്തമാക്കി. വിദേശികൾക്ക് സൗദി അറേബ്യയിൽ സ്വന്തം പേരിൽ 100 ശതമാനം ഉടമസ്ഥതയിൽ ബിസിനസ് ആരംഭിക്കുന്നതിനും സ്ഥാപനങ്ങൾ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ സമ്പൂർണ പിന്തുണ നൽകുമെന്ന് കമ്പനി സി.ഇ.ഒ മുഹമ്മദ് സുഹൈൽ അറിയിച്ചു.

കമ്പനി രൂപവത്​കരണം, പി.ആർ.ഒ സേവനങ്ങൾ, അക്കൗണ്ടിങ്, ഓഡിറ്റിങ്, ടാക്സ് കൺസൾട്ടൻസി, കോർപ്പറേറ്റ് കംപ്ലയൻസ് എന്നിവയ്ക്ക് പുറമേ അരാംകോ, സാബിക് തുടങ്ങിയ മുൻനിര കമ്പനികളിലെ വെണ്ടർ രജിസ്ട്രേഷൻ സേവനങ്ങളും ബിസ്സപ്പ് അറേബ്യ ലഭ്യമാക്കുന്നുണ്ട്.ചടങ്ങിൽ മാനേജിങ് പാർട്ണർ അസ്ഹർ കാഞ്ഞങ്ങാട്, റീജനൽ മാനേജർമാരായ അജ്മൽ, ഷാഹിദ് എന്നിവരും റിയാദിലെ സാമൂഹിക-വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ബിസ്സപ്പ് അറേബ്യക്ക് നിലവിൽ ജിദ്ദയിലും ദമ്മാമിലും ശാഖകളുണ്ട്. മലയാളികൾ ഉൾപ്പെടെ ആയിരത്തിലധികം വിദേശ നിക്ഷേപകർക്ക് സ്വന്തം പേരിൽ കമ്പനികൾ ആരംഭിക്കാൻ വഴിയൊരുക്കിയ സ്ഥാപനം, നിലവിൽ മൂവായിരത്തിലേറെ സംരംഭങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകിവരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ബിസ്സപ്പ് അറേബ്യയുടെ പുതിയ ശാഖ റിയാദിൽ പ്രവർത്തനം ആരംഭിച്ചു
Next Story