Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈലിൽ ഉത്തർപ്രദേശ് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
ജുബൈലിൽ ഉത്തർപ്രദേശ് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
cancel
camera_alt

സബീർ അഹമ്മദ്

Listen to this Article

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഉത്തർപ്രദേശ് സ്വദേശി സബീർ അഹമ്മദ് (40) കുഴഞ്ഞുവീണ് മരിച്ചു. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. വഴിയിലൂടെ നടന്നുപോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പരേതനായ ഖുർബാൻ അഹമ്മദ്, ഷക്കീന ഖാത്തൂൻ എന്നിവരാണ്​ മാതാപിതാക്കൾ. ഭാര്യ: ഫർസാന ബീഗം. മക്കൾ: ഗുലാം ഗൗഷ്, നൂർ ഫത്മ, ആയിഷ പർവീൺ. നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Uttar Pradesh collapsed and died in Jubail.
Next Story