Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്തിൽ കയറാനിരിക്കെ യു.പി സ്വദേശി കുഴഞ്ഞു വീണ് മരിച്ചു
text_fieldsbookmark_border
റിയാദ്: നാട്ടിലേക്ക് പോകാൻ വിമാനവും കാത്തിരിക്കവേ യു.പി സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. റിയാദ് കിങ് ഖാലിദ് എയർപ്പോർട്ടിൽ ഗാസിയാബാദ് മുസാഫർ നഗർ സ്വദേശി സലിം (48) ആണ് മരിച്ചത്.
ദീർഘകാലമായി റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിൽ പോകാൻ എയർപ്പോർട്ടിലെത്തി ബോഡിങ് പാസുമെടുത്ത് എമിഗ്രേഷൻ പരിശോധനയും പൂർത്തിയാക്കി ടെർമിനലിൽ വിമാനവും കാത്തിരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ അന്ത്യവും സംഭവിച്ചു.
പിതാവ്: ഷാഫി, മാതാവ്: ഫൗസാൻ ബീഗം, ഭാര്യ: ഗുൽഷൻ. മൃതദേഹം റിയാദിൽ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

