Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിരുവല്ല സ്വദേശി...

തിരുവല്ല സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
തിരുവല്ല സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു
cancel

റിയാദ്​: റിയാദിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ മലയാളി വാഹനാപകടത്തിൽ മരിച്ചു. റിയാദ്​ നസ്​റിയയിലുണ്ടായ അപകടത്തിൽ പത്തനംതിട്ട തിരുവല്ല കുളക്കാട്​ പുളിക്കപറമ്പിൽ സുനിൽ ബാബു (57) ആണ്​ മരിച്ചത്​.

റിയാദ്​ തഖസൂസിയിലെ സ്​പെഷലിസ്​റ്റ്​ മെഡിക്കൽ സെൻററിൽ ഡ്രൈവറാണ്​ ഇദ്ദേഹം. തിങ്കളാഴ്​ചയാണ്​ അപകടമുണ്ടായത്​. പരിക്കേറ്റ സുനിൽ ബാബു ശുമൈസി ആശുപത്രിയിലാണ്​ മരിച്ചത്​. പരേതരായ നാരായണ പിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്​.

ഭാര്യ: ഗീത. മക്കൾ: സൂര്യ, ആര്യ (റിയാദ്​ കിങ്​ ഖാലിദ്​ ആശുപത്രി). മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, റഫീഖ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituarycar accident
News Summary - A native of Tiruvalla died in a car accident in Riyadh
Next Story