കോഴിക്കോട് തിരുവങ്ങൂർ സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsഅബ്ദുൾ ആരിഫ്
റിയാദ്: കോഴിക്കോട് തിരുവങ്ങൂർ സ്വദേശി അബ്ദുൾ ആരിഫ് ചീക്കാനം ചേരി (61) റിയാദിൽ മരിച്ചു. ബത്ഹയിലെ താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തിന് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ (സി.പി.ആർ) നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ റെഡ് ക്രസന്റ് സംഘം പരിശോധനകൾക്ക് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യ: മുംതാസ്, മക്കൾ: ആയിഷ മർഫി റഹ്മാ ഷിയാന, ഫാത്തിമ ഷബ്‌നം (ഇരുവരും ഖത്തറിൽ). മൃതദേഹം റിയാദിൽ തന്നെ ഖബറടക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനായുള്ള നിയമനടപടികൾ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ മേൽനോട്ടത്തിൽ ഭാരവാഹികളായ ഹാഷിം തോട്ടത്തിൽ, നസീർ കണ്ണീരി, ഫസൽ, കോഴിക്കോട് ജില്ല കെ.എം.സി.സി ട്രഷറർ റാഷിദ് ദയ എന്നിവർ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

