സന്ദർശന വിസയിലെത്തിയ തിരുവനന്തപുരം സ്വദേശിനി നിര്യാതയായി
text_fieldsസൈനബ
റിയാദ്: സന്ദർശന വിസയിലെത്തിയ മലയാളി വയോധിക സൗദിയിൽ നിര്യാതയായി. തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം സ്വദേശിനി പപ്പാട് ഭാരത് നഗർ റഹ്മാൻ വീട്ടിൽ സൈനബ (71) റിയാദിൽനിന്ന് 200 കിലോമീറ്ററകലെ അൽഖുവയ്യയിലാണ് ഹൃദയാഘാതം മൂലം മരിച്ചത്.
അൽഖുവയ്യയിലുള്ള മകൻ ഷഫീഖിന്റെ അടുത്ത് സന്ദർശന വിസയിലെത്തിയ അവർ അസുഖബാധിതയായി അൽഖുവയ്യ ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പിതാവ്: പീർമുഹമ്മദ്. മാതാവ്: നൂഹ് പാത്തുമ്മ. മൃതദേഹം അൽഖുവയ്യയിൽ ഖബറടക്കും. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മകൻ ഷഫീഖിനെ സഹായിക്കാൻ അൽഖുവയ്യ കെ.എം.സി.സി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് താനൂർ എന്നിവരും രംഗത്തുണ്ട്.

