കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ തമിഴ്നാട് സ്വദേശി നാട്ടിലേക്ക് മടങ്ങി
text_fieldsആൽവിൻ വിജയ്
ജുബൈൽ: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന കന്യാകുമാരി മാർത്താണ്ഡം പൂവൻകോട് സ്വദേശി ആൽവിൻ വിജയ് (34) നാട്ടിലേക്ക് മടങ്ങി. ദമ്മാമിൽ നിന്ന് കൊളംബോ വഴി തിരുവനന്തപുരത്തേക്കുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ പ്രത്യേക മെഡിക്കൽ ക്ലിയറൻസോടെ, സ്ട്രെച്ചർ സൗകര്യത്തിലാണ് അദ്ദേഹത്തെ നാട്ടിലെത്തിച്ചത്. തിരുവനന്തപുരത്തെത്തിയ ഉടൻ കന്യാകുമാരി സലോമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ആൽവിെൻറ കുടുംബം.
മേയ് ഏഴിനായിരുന്നു അപകടം. കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിൽ നിർമാണത്തൊഴിലാളിയായ ആൽവിൻ, മൂന്നുനില കെട്ടിടത്തിൽനിന്ന് കോൺക്രീറ്റ് ലിഫ്റ്റ് കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഇദ്ദേഹത്തിെൻറ കാലുകൾക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. സഹപ്രവർത്തകർ സൗദി റെഡ് ക്രസൻറിെൻറ സഹായത്തോടെ ദമ്മാം അൽ മുവാസത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള തീവ്രപരിചരണത്തിന് ശേഷം ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് സൈഹാത്തിലെ താമസസ്ഥലത്തേക്ക് മാറ്റി. എങ്കിലും കിടപ്പിലായതിനാൽ തുടർപരിചരണത്തിനായി നാട്ടിലേക്ക് മടങ്ങാൻ സ്ട്രെച്ചർ സൗകര്യവും അനുഗമിക്കാൻ ആരോഗ്യപ്രവർത്തകെൻറ സേവനവും അത്യാവശ്യമായിരുന്നു.
സാമൂഹിക പ്രവർത്തകരായ സൻവർ കല്ലറ, നാസ് വക്കം എന്നിവരുടെ നേതൃത്വത്തിൽ സ്പോൺസർ, ജവാസാത്ത്, ആശുപത്രി അധികൃതർ എന്നിവരുമായി ബന്ധപ്പെട്ട് യാത്രക്കുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി. കൂടാതെ, നിർമാണക്കമ്പനി മാനേജർ ദുരൈ, സാമൂഹിക പ്രവർത്തകരായ സെൽവകുമാർ, ഷിബു കുമാർ, മാർക്ക്, ബ്ലെയ്റ്റൻ, ജോസ്, ഗോപാൽ എന്നിവരും ആവശ്യമായ സഹായങ്ങൾ നൽകി.
റിയാദ് ഇന്ത്യൻ എംബസി, കന്യാകുമാരി എം.പി വിജയ് വസന്ത്, പത്മനാഭപുരം എം.എൽ.എ ചെല്ലസാമി എന്നിവരുടെ പിന്തുണ ഉറപ്പാക്കാൻ സുരേഷ് ഭാരതിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നു. സാമൂഹിക പ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ, മണിക്കുട്ടൻ എന്നിവരുടെ ഇടപെടലിലൂടെയാണ് യാത്രയ്ക്കുവേണ്ട ഫ്ലൈറ്റ് ക്ലിയറൻസും മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കിയത്. താമസസ്ഥലത്ത് സുഹൃത്തുക്കളായ സുരേഷ് എം. സെൽവം, ജയരാജ്, വിനു, സ്റ്റാലിൻ, ജഗൻ, ജബഹാർ, റെഗു, ലിയോ, പ്രഭു, സുബിൻ എന്നിവരും മറ്റ് ബന്ധുക്കളുമാണ് ആൽവിനെ പരിചരിച്ചത്.
തങ്ങളെ സഹായിച്ച മുൻ എം.പി. ബെല്ലാർമിൻ, റിയാദ് ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ്, വെൽഫെയർ വിങ് കൗൺസിലർ ഷബീർ അഹമ്മദ് യംകൈബാം, സ്റ്റാഫ് ആഷിഖ്, സുരേഷ് ഭാരതി, മറ്റ് അധികൃതർ, സുമനസ്സുകൾ എന്നിവർക്ക് ആൽവിൻ വിജയിെൻറ കുടുംബം നന്ദി അറിയി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

