യാംബു പ്രവാസിയായ പത്തനംത്തിട്ട സ്വദേശി മദീനയിൽ നിര്യാതനായി
text_fieldsഗോപകുമാർ
യാംബു: യാംബുവിൽ ജോലി ചെയ്തിരുന്ന പത്തനംത്തിട്ട സ്വദേശി മദീനയിൽ ചികിത്സക്കിടെ നിര്യാതനായി. അടൂർ കള്ളോട്ട് പുത്തൻവീട്ടിൽ ഗോപകുമാർ (58) ആണ് ഞായറാഴ്ച്ച മദീന കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്. ഒന്നര പതിറ്റാണ്ടായി സൗദി പ്രവാസിയായിരുന്ന ഗോപകുമാർ മദീനയിൽ നിന്ന് അടുത്തിടെയാണ് യാംബു സൗദി ഫ്രന്റ്സ് എഞ്ചിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്കെത്തിയത്.
ജോലിക്കിടയിലുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം വിദഗ്ദ ചികിത്സക്ക് യാംബുവിൽ നിന്ന് മദീനയിലെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടരുന്നതിനിടയിലാണ് മരണം. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെവർ അറിയിച്ചു. പരേതനായ ജനാർദ്ദനൻ കുറുപ്പ് മാഷിന്റെയും ലക്ഷ്മിക്കുട്ടിയമ്മ ടീച്ചറുടെയും മകനാണ്. മകൾ: ആര്യ. മരുമകൻ: വിശാഖ്. സഹോദരങ്ങൾ: ജയകുമാർ, ജയശ്രീ ടീച്ചർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

