Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് സ്വദേശിനിയായ ഉംറ തീർഥാടക മദീനയിൽ നിര്യാതയായി

text_fields
bookmark_border
പാലക്കാട് സ്വദേശിനിയായ ഉംറ തീർഥാടക മദീനയിൽ നിര്യാതയായി
cancel

മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മദീനയിൽ നിര്യാതയായി. ചന്ദ പേട്ട സ്വദേശിനി ഫാത്തിമ മൻസിലിൽ സാലിമ (75) ആണ് മരിച്ചത്. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. മദീനയിലെ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു.

മക്കൾ: അഹജ, ബേനസീർ, അക്ബർ അലി, ഹക്കീം. മരണാന്തര നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി. നിയമസഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിങ് കോർഡിനേറ്റർ ശഫീഖ്‌ മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Palakkad, the Umrah pilgrim passed away in Madina
Next Story