Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഒറ്റപ്പാലം സ്വദേശി മക്കയിൽ മരിച്ചു
text_fieldsbookmark_border
മക്ക: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹ്മാൻ (അയ്ദ്രു- 52) മക്കയിൽ നിര്യാതനായി. വർഷങ്ങളായി മക്കയിൽ ഉംറ ഗ്രൂപ്പുകൾക്ക് കാറ്ററിങ് സർവീസ് നടത്തി വരികയായിരുന്നു. ഒരാഴ്ചയായി ന്യൂമോണിയ ബാധിച്ച് മക്കയിലെ അൽനൂർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം.
പിതാവ്: ചേക്കു വെൻമരത്തിൽ, മാതാവ്: ഫാത്തിമ, ഭാര്യ: നബീസതുൽ മിസ്രിയ, മക്കൾ: ആയിഷാബി, ഫാത്തിമ ഹിബ, ഇസ്മത് ഷിറിൻ, സഹോദരങ്ങൾ: ഖദീജ, ഹസൻ, ഹുസൈൻ (കുവൈത്ത്), കുഞ്ഞുമുഹമ്മദ്. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ബുധനാഴ്ച രാത്രി മക്കയിലെ ഷറായ മഖ്ബറയിൽ ഖബറടക്കി.
മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാലിഹ് വാണിയമ്പലം, റഷീദ് മണ്ണാർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നവോദയ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.
Next Story

