Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിലമ്പൂര്‍ സ്വദേശിയെ സൗദിയിലെ ഹാഇലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
text_fieldsbookmark_border
ഹാഇല്‍: മലയാളിയെ ജോലിയിടത്തിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ എടക്കര കുന്നുമ്മല്‍പൊട്ടി സ്വദേശി മാനു മമ്മു എന്ന ഉക്കാഷയെയാണ് (43) മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. സൗദിയിലെ ഹാഇൽ പട്ടണത്തിന് സമീപം മുറൈഫികിലിലുള്ള ഒരു ഇസ്തിറാഹയിൽ (വിശ്രമ കേന്ദ്രം) രണ്ടുവർഷമായി ജോലി ചെയ്യുകയായിരുന്നു.
ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഹാഇലില്‍ തന്നെ ഖബറടക്കുമെന്നും രേഖകൾ ശരിയാക്കുന്നതടക്കമുള്ള അനന്തര നടപടിക്രമങ്ങള്‍ ശരിയാക്കിവരുന്നതായും ഹാഇല്‍ കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അറിയിച്ചു.
Next Story

