Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്പോ​ൺ​സ​റു​ടെ...

സ്പോ​ൺ​സ​റു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ ത​മി​ഴ്നാ​ട്​ സ്വദേശി നാ​ട​ണ​ഞ്ഞു

text_fields
bookmark_border
സ്പോ​ൺ​സ​റു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ ത​മി​ഴ്നാ​ട്​ സ്വദേശി നാ​ട​ണ​ഞ്ഞു
cancel
camera_alt

നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ് ഹു​സൈ​ന് സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ൻ ബു​ഹാ​രി തൊ​ളി​ക്കോ​ട് യാ​ത്രാ​രേ​ഖ​ക​ൾ കൈ​മാ​റു​ന്നു

ഹാ​ഇ​ൽ: സ്പോ​ൺ​സ​റു​ടെ ക​ടു​ത്ത പീ​ഡ​ന​ത്തി​നും ഹു​റൂ​ബി​നും ഇ​ര​യാ​യ ത​മി​ഴ്നാ​ട്ടു​കാ​ര​ൻ നാ​ട​ണ​ഞ്ഞു. തൃ​ശി​നാ​പ്പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹു​സൈ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റ​ത്തി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ നാ​ട്ടി​ലെ​ത്തി​യ​ത്.

ഒ​രു വ​ർ​ഷം മു​മ്പാ​ണ് ഇ​ദ്ദേ​ഹം ഹാ​ഇ​ലി​ലെ ഒ​രു കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി എ​ത്തി​യ​ത്. ആ​ദ്യ​ത്തെ ആ​റു​മാ​സം ശം​ബ​ളം ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട​ങ്ങോ​ട്ട് ല​ഭി​ച്ചി​ല്ല എ​ന്നു​മാ​ത്ര​വു​മ​ല്ല ക​ഠി​ന​മാ​യ ജോ​ലി​യും പീ​ഡ​ന​വു​മാ​യി​രു​ന്നു. മ​ർ​ദ​നം സ​ഹി​ക്കാ​ൻ വ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും മാ​റി​നി​ന്ന ഇ​ദ്ദേ​ഹ​ത്തെ സ്പോ​ൺ​സ​ർ ഹു​റൂ​ബാ​ക്കു​ക​യും ഉ​ണ്ടാ​യി. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ചി​ല സു​ഹൃ​ത്തു​ക്ക​ൾ മു​ഖേ​ന ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഹാ​ഇ​ൽ ഘ​ട​ക​ത്തെ ബ​ന്ധ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട ബു​ഹാ​രി തൊ​ളി​ക്കോ​ട്, ഷെ​മിം ശി​വ​പു​രം, ഹ​മീ​ദ് മം​ഗ​ലാ​പു​രം, ജാ​ബി​ർ ത​മി​ഴ്നാ​ടും ഇ​ദ്ദേ​ഹ​ത്തി​ന്​ താ​മ​സ​മ​ട​ക്ക​മു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി. മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ന​ട​ത്തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​ണ്ടാ​യി. പി​ന്നീ​ടു ന​ട​ന്ന ച​ർ​ച്ച​യി​ൽ മു​ട​ക്കം​വ​ന്ന മു​ഴു​വ​ൻ ശ​മ്പ​ള​വും ടി​ക്ക​റ്റും ന​ൽ​കാ​ൻ സ​മ്മ​തി​ക്കു​ക​യും ഹു​റൂ​ബു മാ​റ്റി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം റി​യാ​ദി​ൽ​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ മു​ഹ​മ്മ​ദ് ഹു​സൈ​ൻ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sponsorindian social forummuhammed husain
Next Story