Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി

text_fields
bookmark_border
ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി
cancel
Listen to this Article

മദീന/നെടുമ്പാശേരി: പരിശുദ്ധ ഹജ്ജ് കർമത്തിനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ വളാഞ്ചേരി കരേക്കാട് സ്വദേശി കരിമ്പനക്കൽ അബൂബക്കർ ഹാജി (58) ആണ് മരിച്ചത്.

ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ബുധനാഴ്ച രാത്രി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരുന്നു. അതിനിടെ ഇന്ന് പുലർച്ചെയായിരുന്നു മരണം.

സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരോടൊപ്പം ജൂൺ അഞ്ചിന് കൊച്ചിയിൽ നിന്നും സൗദി എയർലൈൻസ് വഴിയാണ് ഇദ്ദേഹം മദീനയിലെത്തിയത്. നിയമനടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Malappuram who came to perform Hajj died in Madinah
Next Story