Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജിനെത്തിയ മലപ്പുറം...

ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
poozhithara rukiya
cancel
Listen to this Article

മക്ക: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി എത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഉംറ നിർവഹിക്കുന്നതിനിടയിൽ മർവ്വയിൽ വെച്ച് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു.

ഈ മാസം പത്തിന് അൽഹിന്ദ്‌ ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരൻ മൊയ്‌ദീന്റെ കൂടെയാണ് ഇവർ ഹജ്ജിനെത്തിയിരുന്നത്. പരേതനായ മുക്രിയൻ കല്ലുങ്ങൽ സൈദലവിയാണ് ഭർത്താവ്. മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram nativeHaj 2022
News Summary - A native of Malappuram who came for Hajj collapsed and died
Next Story