Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം മൊറയൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം മൊറയൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: ഹൃദായാഘാതത്തെ തുടർന്ന് മലപ്പുറം മൊറയൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. മൊറയൂർ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന നടുത്തൊടി അലവിക്കുട്ടി (62) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദ ഹസൻ ഗസ്സാവി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം സംഭവിക്കുകയുംമരിക്കുകയുമായിരുന്നു.

35 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. പരേതനായ നടുത്തൊടി ഫഖ്‌റുദ്ധീൻ ആണ് പിതാവ്. അഞ്ച് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കും. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Malappuram Morayur passed away in Jeddah
Next Story