Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

text_fields
bookmark_border
Kalangadan Rafeeq
cancel

റിയാദ്: മലയാളി ഹൃദയാഘാതം മുലം മരിച്ചു. റിയാദിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള അൽ-ഗാത്തിലാണ്​ മലപ്പുറം മൂന്നിയൂർ മുട്ടിച്ചിറ കലംകുള്ളിയാല സ്വദേശി മണിയംപറമ്പത്ത് കാളങ്ങാടൻ റഫീഖ് (53) മരിച്ചത്​. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. വ്യാഴാഴ്ച അസർ നമസ്കാരന്തരം അൽ-ഗാത്ത് ജുമാ മസ്ജിദ് മഖ്​ബറയിൽ ഖബറടക്കി.

പിതാവ്: പരേതനായ മമ്മാലി, മാതാവ്: പരേതയായ പാത്തുമ്മകുട്ടി. ഭാര്യ: മൈമൂനത്ത്, മക്കൾ: സഫ്ന, മുഹമ്മദ് സവാദ്, മുഹമ്മദ് ഷഫീഖ്. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ പ്രവർത്തകരും ഷെബീറലി വള്ളിക്കുന്ന്, ഇസ്മാഈൽ പടിക്കൽ, അൻസാർ കൊല്ലം എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram native
News Summary - A native of Malappuram, he died near Riyadh
Next Story