Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കരുവാരകുണ്ട് തരിശ് സ്വദേശി വാഴങ്കോടൻ ഹംസ (40) ആണ് മരിച്ചത്. ജിദ്ദ അൽ റവാബിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

വിദഗ്‌ധ ചികിത്സക്ക് നാട്ടിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും രേഖകൾ ശരിയാവാത്തതിനാൽ സാധിച്ചിരുന്നില്ല. അതിനിടെ വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു മരണം.

കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ പ്രവർത്തകനായിരുന്നു. ഭാര്യയും രണ്ടുമക്കളുമുണ്ട്. ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Malappuram dies in Jeddah
Next Story