ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsജിദ്ദ: മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, പറമ്പിൽ പീടിക, കോടശ്ശേരി, പൊറ്റ മഹല്ലിൽ താമസക്കാരനായ ചൊക്ലി മുഹമ്മദ് റഫീഖ് (51) ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. ഷറഫിയ അബീർ ക്ലിനിക്കിന് സമീപം മൊബൈൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു. പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 30 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ആറ് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്.
പിതാവ്: മുൻ പ്രവാസിയായ സൈതലവി ചൊക്ലി, മാതാവ്: ആയിഷ, ഭാര്യ: ആമിന, മക്കൾ: റഫ്‌ന, റിഹാന, റിഫാന, റന, സഹോദരങ്ങൾ: ജുനൈദ്, ഹനീഫ (ബുറൈദ), നുസ്രത്, മരുമകൻ: ഹർഷാദ്. ഈസ്റ്റ് ജിദ്ദ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാന്തര നടപടിക്രമങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫെയർ വിഭാഗം പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

