Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധിക്ക് നാട്ടിൽ പോയ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു

text_fields
bookmark_border
Shafi Palathingal
cancel

ജിദ്ദ: ജിദ്ദയിൽ നിന്നും അവധിക്ക് നാട്ടിൽ പോയ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു. പാണ്ടിക്കാട് ഒലിപ്പുഴ പെരുവക്കാട് സ്വദേശി ഷാഫി പാലത്തിങ്ങൽ (45) ആണ് ഇന്ന് പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ജിദ്ദ കന്ദറയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. 22 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം നാല് മാസങ്ങൾക്ക് മുമ്പാണ് അവധിക്ക് നാട്ടിൽ പോയത്. അടുത്ത മാസം നാലിന് ജിദ്ദയിലേക്ക് മടങ്ങാനായി വിമാന ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിനിടയിലായിരുന്നു അപകട മരണം.

പിതാവ്: പരേതനായ പാലത്തിങ്ങൽ മുഹമ്മദ്‌, മാതാവ്: മറിയ, ഭാര്യ: സീനത്ത്, മക്കൾ: മുഹമ്മദ്‌ അമീർ, മുഹമ്മദ്‌ സഫ്‌വാൻ. മൃതദേഹം നാളെ രാവിലെ പത്ത് മണിക്ക് എടയാറ്റൂർ ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Malappuram died in Jeddah
Next Story