Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാചകത്തിനിടെ കുഴഞ്ഞുവീണ്​ മലപ്പുറം സ്വദേശി മരിച്ചു

text_fields
bookmark_border
പാചകത്തിനിടെ കുഴഞ്ഞുവീണ്​ മലപ്പുറം സ്വദേശി മരിച്ചു
cancel
camera_alt

ഇസ്മാഈൽ

ജിസാൻ: ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മലപ്പുറം സ്വദേശി ജിസാനിൽ കുഴഞ്ഞുവീണ് മരിച്ചു. താനൂർ മൂരിയ സ്വദേശി കവളപ്പാറ ഇസ്മാഈൽ (55) ആണ് മരിച്ചത്. ജിസാനിനടുത്ത് ദാഇറിലെ അൽഖലീജ് ഹൈപ്പർ മാർക്കറ്റിലെ പാചക തൊഴിലാളിയായിരുന്ന ഇദ്ദേഹം ശനിഴാഴ്ച രാത്രി 9.30ഒാടെ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ സുഹൃത്തുക്കളും മറ്റും ചേർന്ന് ദാഇർ ബനീ മാലിക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം എട്ടുവർഷം മുമ്പാണ് ജിസാനിലെത്തിയത്. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. പരേതരായ കവളപ്പാറ അബ്​ദുല്ല, കൊല്ലഞ്ചേരി ഫാത്തിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: തള്ളാശ്ശേരി നഫീസ. മക്കൾ: ഷമീം, സൽമ. മരുമക്കൾ: ഹസീന പാറേക്കാവ് മൂന്നിയ്യൂർ, ജംഷീദ് കരീപറമ്പ് ചെമ്മാട്, സഹോദരങ്ങൾ: സൈതലവി പരപ്പനങ്ങാടി, അബ്​ദുൽ ഖാദർ ചെമ്മാട്‌. അനന്തര നടപടികൾ സാമൂഹിക പ്രവർത്തകരായ ഹാരിസ് കല്ലായി, ഹംസ മണ്ണാർമല, കെ.പി. ഷാഫി കൊടക്കല്ല്, അബ്​ദുൽ ഗഫൂർ മേലാറ്റൂർ, സി.ടി. അഹമ്മദ് എളംകൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story