Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി അസീറിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി അസീറിൽ നിര്യാതനായി
cancel

അസീർ: കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ അസീറിൽ കുഴഞ്ഞു വീണു മരിച്ചു. മുക്കം മരഞ്ചാട്ടിയിൽ സ്വദേശി ഹനീഫ പുതിയാട്ടുകുണ്ടിൽ (54) ആണ് മരിച്ചത്. അസീർ പ്രവിശ്യയിലെ ഹറൈദക്കടുത്ത് ഹറമ്പ്രം എന്ന പ്രദേശത്തെ ജോലിസ്ഥലത്ത് വെച്ചായിരുന്നു മരണം.

സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ ഇദ്ദേഹം കടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 വർഷമായി സൗദിയിൽ പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെയാണ് അവിചാരിത മരണം. മാതാവ്: കുഞ്ഞാമിന, ഭാര്യ: ആമിന. മക്കൾ: സഹീർ, ഷഹല ഷാബിർ, ഷാനിഫ്, മരുമക്കൾ: സലീം (സൗദി), നാജിയ. മരണാന്തര തുടർ നടപടികൾക്കായി മേഖലയിലെ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passed awaySaudi Arabia
News Summary - A native of Kozhikode passed away in Saudi Arabia
Next Story