കോതമംഗലം സ്വദേശി ഉമ്മുൽ ഖുവൈനിൽ മരിച്ചനിലയിൽ
text_fieldsഅൽബിൻ
സ്കറിയ
ഉമ്മുൽ ഖുവൈൻ: എറണാകുളം കോതമംഗലം പോത്താനിക്കാട് സ്വദേശി അൽബിൻ സ്കറിയയെ (38) ഉമ്മുൽ ഖുവൈനിലെ താമസയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മരിക്കുന്നതിനു മണിക്കൂറുകൾക്കുമുമ്പ് ഫേസ്ബുക്കിൽ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഭാര്യ: ജീന തമ്പി (നഴ്സ്, ഉമ്മുൽ ഖുവൈൻ ആശുപത്രി). രണ്ടു മക്കളുണ്ട്. പരേതനായ മാറ്റത്തിൽ ചാക്കോ സ്കറിയയുടെയും ലിസി സ്കറിയയുടെയും മകനാണ്. സഹോദരൻ: അനൂപ് സ്കറിയ. മൃതദേഹം ഉമ്മുൽ ഖുവൈൻ ശൈഖ് ഖലീഫ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

