കൊല്ലം നിലമേൽ സ്വദേശി സൗദിയിൽ ഹൃദയഘാതം മൂലം മരിച്ചു
text_fieldsറിയാദ്: മലയാളി സൗദിയിൽ ഹൃദയഘാതം മൂലം നിര്യാതനായി. റിയാദിൽനിന്ന് 225 കിലോമീറ്റർ അകലെ സൗദി കിഴക്കൻ പ്രവിശ്യയിൽപ്പെട്ട മഹത്ത ഷോബ എന്ന സ്ഥലത്ത് ഹോട്ടൽ ജീവനക്കാരനായിരുന്ന കൊല്ലം നിലമേൽ വാഴോട് സ്വദേശി നിഷാദ് മൻസിലിൽ അബ്ദുൽ ഫൈസി (49) ആണ് മരിച്ചത്. മൃതദേഹം അൽ അഹ്സ സ്വലാഹിയ മഖ്ബറയിൽ ഖബറടക്കി. പിതാവ്: ഇബ്രാഹിംകുഞ്ഞ്. മാതാവ്: ലത്തീഫാ ബീബി. ഭാര്യ: സലീന ബീബി. മക്കൾ: നൗഫിയ, ഫൗസിയ. സഹോദരങ്ങളായ റിയാസ്, നിസാം, നിഷാദ് എന്നിവർ സൗദിയിൽ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു.
മരണാനന്തര നടപടികൾ വേഗത്തിലാക്കാൻ കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ, ചടയമംഗലം എം.എൽ.എ എം.എം. നസീർ, നിലമേൽ പഞ്ചായത്ത് പ്രസിഡൻറ് റാഫി എന്നിവർ സൗദിയിൽ ബന്ധപ്പെടുകയും ആവശ്യമായ സഹായം നൽകുകയും ചെയ്തതായി ഖബറടക്കത്തിന് ആവശ്യമായ നിയമനടപടികൾക്ക് നേതൃത്വം നൽകിയ നാസർ കല്ലറ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

