Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു

text_fields
bookmark_border
കൊല്ലം സ്വദേശി ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു
cancel

ജുബൈൽ: മലയാളി ഹൃദയാഘാതത്തെ തുടർന്നു ജുബൈലിൽ മരിച്ചു. ജുബൈൽ അറീഫി ഏരിയയിൽ അമാസ്‌ എന്ന പേരിൽ വർക്ക്​ ഷോപ് നടത്തിവന്നിരുന്ന കൊല്ലം തിരുമുല്ലാവാരം ആനി നിവാസിൽ അൽഫോൻസ് റിച്ചാർഡ് റോബിൻ (59) ആണ് മരിച്ചത്.

ഒറ്റക്ക് താമസിച്ചിരുന്ന റോബിന് രാത്രി ഉറക്കത്തിനിടെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും അടുത്തുള്ള താമസക്കാരെ വിളിച്ചുണർത്തുകയും ചെയ്യുകയായിരുന്നു. അയൽവാസികൾ വാതിൽ തുറന്നു നോക്കുമ്പോഴേക്കും റോബിൻ കുഴഞ്ഞുവീണിരുന്നു. ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

36 വർഷമായി ജുബൈൽ ഉള്ള റോബിന് ധാരാളം പരിചയക്കാരുണ്ട്. ഭാര്യ: ഷൈല. മക്കൾ: റിബ്‌സൺ, അൻസൺ, റോഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story