കൊല്ലം സ്വദേശി ജുബൈലിൽ നിര്യാതനായി
text_fieldsജുബൈൽ: സന്ദർശക വിസയിൽ ജുബൈലിൽ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മുകുന്ദപുരം കോയിവിള പുത്തൻ സങ്കേതം പുതിയ വീട്ടിൽ ഷറഫുദ്ദീൻ (64) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് ജുബൈലിൽ ജോലി ചെയ്യുന്ന മകന്‍റെ വീട്ടിൽ ഭാര്യ ലൈലാ ബീവിക്കൊപ്പം നാട്ടിൽ നിന്നും എത്തിയത്.
ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീർഘകാലം സൗദിയിലായിരുന്ന ഷറഫുദ്ധീൻ ഏതാനും വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയിരുന്നു.
മകൻ: ഷെഫിൻ, മരുമകൾ: ജസ്‌ന. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജുബൈലിൽ ഖബറടക്കുന്നതിനുള്ള നടപടികൾ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

