മലപ്പുറം കോഡൂർ സ്വദേശി റിയാദിൽ നിര്യാതനായി
text_fields അബ്ദുൽ വഹാബ് പട്ടർകടവൻ
റിയാദ്: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കോഡൂർ ചെമ്മൻകടവ് സ്വദേശി പട്ടർകടവൻ ഹൗസിൽ അബ്ദുൽ വഹാബ് (52) ആണ് റിയാദ് മലസിലെ നാഷനൽ കെയർ ആശുപത്രിയിൽ മരിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം ഉലയയിലെ യുനൈറ്റഡ് ടെക്നോളജി ഫോർ കൺസ്ട്രക്ഷൻ എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
പിതാവ്: മൊയ്തീൻ പട്ടർകടവൻ. മാതാവ്: ഫാത്വിമ. ഭാര്യ: സമീറ കാക്കോട്ടിൽ, മക്കൾ: മുഹമ്മദ് ജസീൽ, മുഹമ്മദ് അനസ്. സഹോദരങ്ങൾ: ശംസുദ്ദീൻ പട്ടർകടവൻ, ഖദീജ പട്ടർകടവൻ. മൃതദേഹം റിയാദ് നസീമിലെ ഹയ്യുസലാം മഖ്ബറയിൽ ഖബറടക്കി. സിദ്ദിഖ് തുവ്വൂരിൻറ നേതൃത്വത്തിൽ കെ.എം.സി.സി വെൽഫെയർ വിങ് ഉമർ അമാനത്ത് ഉൾപ്പെടെയുള്ള പ്രവർത്തകർ മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

