Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകത്തിയമർന്ന...

കത്തിയമർന്ന വാഹനത്തിൽനിന്ന്​ അത്ഭുതകരമായി രക്ഷപ്പെട്ട കർണാടക സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
കത്തിയമർന്ന വാഹനത്തിൽനിന്ന്​ അത്ഭുതകരമായി രക്ഷപ്പെട്ട കർണാടക സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
cancel
camera_alt

1. അഫ്​സർ ഖാൻ, 2. തീപിടിച്ച ട്രെയിലർ

റിയാദ്​: കത്തിയമർന്ന വാഹനത്തിൽനിന്ന്​ അത്ഭുതകരമായി രക്ഷപ്പെ​ട്ടെങ്കിലും സുഖം പ്രാപിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്താൽ കർണാടക സ്വദേശി മരിച്ചു. ഒരു മാസം മുമ്പ്​ റിയാദിന്​ സമീപം അൽഖർജിലുണ്ടായ അപകടത്തിൽ തീപ്പൊള്ളലേൽക്കുകയും പരിക്കുകൾ ഭേദമാകുകയും ചെയ്​ത കർണാടക മൈസൂർ രാജേന്ദ്ര നഗർ സ്വദേശി അഫ്​സർ ഖാൻ (66) ആണ് ചൊവ്വാഴ്​ച ഉച്ചക്ക്​ റിയാദിൽ മരിച്ചത്​. മൃതദേഹം റിയാദ്​ ​ശുമൈസി കിങ്​ സഊദ്​ ആശുപത്രി മോർച്ചറിയിൽ.

43 വർഷമായി ദുബൈയിൽ ​ട്രെയിലർ ഡ്രൈവറായിരുന്ന അഫ്​സർ ഖാൻ പതിവുപോലെ ലോഡുമായി സൗദിയിലെത്തിയതായിരുന്നു. അൽഖർജിൽ ലോഡിറക്കി പകരം ദുബൈയിലേക്കുള്ള ലോഡ്​ നിറച്ച് മടങ്ങുന്നതിനിടെ​ ഹറദ്​ റോഡിൽ വാഹനം അപകടത്തിൽപെടുകയായിരുന്നു. അൽഖർജിൽനിന്ന്​ യു.എ.ഇ അതിർത്തിയിലേക്ക്​ പോകുന്ന ഹൈവേയുടെ സൈഡിലുള്ള കോൺക്രീറ്റ്​ ബാരിക്കേഡിൽ ​ട്രെയിലറി​ന്റെ ടയറുകൾ ഉരഞ്ഞ്​ തീപിടിക്കുകയായിരുന്നു.

വേനൽക്കാലത്തെ അമിതമായ ചൂടാണ്​ തീപിടിക്കാൻ കാരണമായത്​. നിമിഷങ്ങൾക്കുള്ളിൽ വാഹനം മുഴുവൻ തീയാളിപ്പടർന്നു. വാഹനം സാഹസികമായി നിർത്തി അഗ്​നിനാളങ്ങൾക്കിടയിലൂടെ പു​റത്തേക്ക്​ ചാടി.

അതിനിടയിൽ കാലുകളിൽ ഗുരുതരമായ പൊള്ളലേറ്റു. കൂടാതെ കാർബൺ മോണോക്​സൈഡ്​ കലർന്ന പുക ശ്വസിച്ച്​ ബോധമറ്റ്​ വീഴുകയും ചെയ്​തിരുന്നു. പാസ്​പോർട്ട്​ ഉൾപ്പടെയുള്ള രേഖകളും മൊബൈൽ ഫോണും മറ്റ്​ വസ്​തുക്കളും കത്തിനശിച്ചു. സിവിൽ ഡിഫൻസി​െൻറ ഫയർഫോഴ്​സെത്തി തീയണച്ചു. അഫ്​സർ ഖാനെ അൽഖർജിലെ കിങ്​ ഖാലിദ്​ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്​തു. രണ്ടാഴ്​ച ആശുപത്രിയിൽ കിടന്നു. ഒരുവിധം സുഖംപ്രാപിച്ചപ്പോൾ അവിടെനിന്ന്​ ഡിസ്​ചാർജ്​ ചെയ്​തു.

സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ ഇടപെട്ട്​ റിയാദിൽ കൊണ്ടുവന്നു. എന്നാൽ എത്തിയതി​െൻറ പിറ്റേദിവസം ശ്വാസംമുട്ടുണ്ടായി വീണ്ടും ബോധം മറയുകയും റിയാദിലെ അൽഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു. അവിടെയും 10 ദിവസത്തോളം കിടന്നു. ഏതാണ്ട്​ പൂർണമായും സുഖം പ്രാപിച്ചപ്പോൾ നാട്ടിൽ അയക്കാനുള്ള ശ്രമം തുടങ്ങി. ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​തതിനാൽ ബത്​ഹയിലെ അപ്പോളൊ ഡിമോറ ഹോട്ടലിൽ സൗജന്യ നിരക്കിൽ താമസസൗകര്യമൊരുക്കി.

അപകടത്തിൽപെട്ട വാഹനം അൽഖർജിൽ കിടക്കുകയാണ്​. അതി​െൻറ ഇൻഷുറൻസ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കണം. കത്തിപ്പോയതിന്​ പകരം പുതിയ പാസ്​പോർട്ട്​ എടുക്കണം. ഇതിനെല്ലാമുള്ള ശ്രമങ്ങൾ ശിഹാബി​െൻറ നേതൃത്വത്തിൽ നടന്നുവരുന്നതിനിടെയാണ്​​ ചൊവ്വാഴ്​ച ഉച്ചയോടെ നെഞ്ചുവേദനയുണ്ടാകുന്നത്​. ഉടൻ റെഡ്​ ക്രസൻറ്​ ആംബുലൻസ്​ സംഘത്തെ വിളിച്ചു. അവരെത്തു​േമ്പാഴേക്കും മരണം സംഭവിച്ചിരുന്നു.

43 വർഷം ട്രെയിലറോട്ടിയിട്ടും ജീവിതത്തി​െൻറ രണ്ടറ്റം മുട്ടിക്കാൻ കഴിയാതെ പ്രവാസം തുടരാൻ നിർബന്ധിനായ ആ വയോധികൻ അങ്ങനെ ദാരുണമായ വിധിക്ക്​ കീഴടങ്ങി. ചേതനയറ്റ ശരീരമെങ്കിലും ഒരുനോക്ക്​ കാണണമെന്ന്​ കുടുംബം ആഗ്രഹമറിയിച്ചതിനാൽ നാട്ടിലയക്കാനുള്ള ശ്രമത്തിലാണ്​ സാമൂഹികപ്രവർത്തകർ. രേഖകൾ വെണ്ണീറായി പോയതിനാൽ എല്ലാം ഒന്നേന്ന്​ ഉണ്ടാക്കണം. അതിന്​ കഠിനശ്രമം തന്നെ വേണ്ടിവരും. ഇന്ത്യൻ എംബസിയും ഉന്നതോദ്യോഗസ്​ഥൻ മോയിൻ അക്തറും ആവശ്യമായ പിന്തുണ നൽകുന്നുണ്ട്​. പുറമെ ശിഹാബിനെ സഹായിക്കാൻ റിയാദ്​ ഹെൽപ്​ ഡെസ്​ക് പ്രവർത്തകരായ​ ഷൈജു നിലമ്പൂർ, ഷൈജു പച്ച, ഡൊമിനിക്​ സാവിയോ, നൗഷാദ്​ ആലുവ, ജോർജ് എന്നിവരുമുണ്ട്​. ഹോട്ടൽ ജീവനക്കാരായ ബദർ, സുഹൈൽ, മുഹമ്മദലി എന്നിവരും അഫ്​സർ ഖാനെ പരിചരിക്കാനും മറ്റ്​ സഹായങ്ങൾ നൽകാനും രംഗത്തുണ്ടായിരുന്നു.

ഹൈദർ അലി ഖാനാണ്​ പിതാവ്​, മാതാവ്​: പ​രീ ബീഗം. സുബൈദ ബീഗമാണ്​ ഭാര്യ. രണ്ട്​ ആൺമക്കളും ഒരു മകളുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - A native of Karnataka, who miraculously escaped from a burning vehicle, died of a heart attack
Next Story