കന്യാകുമാരി സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
text_fieldsഅൽഅഹ്സ: തമിഴ്നാട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കന്യാകുമാരി, കരിങ്കല്ല് സ്വദേശി ഡെന്നീസ് (65) അൽഅഹ്സയിലെ ഹുമ്രാനിലാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിക്കുന്നതിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ തൊട്ടടുത്തുള്ള ഹുമ്രാൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസിെൻറ ജീവൻ രക്ഷിക്കാനായില്ല.
ഭാര്യയും നാല് പെൺകുട്ടികളുമടങ്ങിയതാണ് ഡെന്നീസിെൻറ കുടുംബം. മൂന്ന് കുട്ടികൂടെ വിവാഹം കഴിഞ്ഞു. ആദ്യം ദമ്മാമിലും പിന്നീട് അൽഅഹ്സയിലുമായി 20 വർഷത്തിലേറെയായി പ്രവാസിയായ ഡെന്നീസ് സ്പോൻസറുടെ കീഴിൽ ടൈൽസ് ജോലി ചെയ്ത് വരികയായിരുന്നു.
ഇപ്പോൾ ഹുമ്രാൻ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള ഡെന്നീസിെൻറ മൃതദേഹം നടപടിക്രമങ്ങൾൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിന് വേണ്ടി അൽഅഹ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി, സഫീർ കല്ലറ എന്നിവർ സജ്ജീവമായി രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

