കണ്ണൂർ സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsജുബൈൽ: ഹൃദയാഘാതം മൂലം കണ്ണൂർ ഇരിട്ടി കീപ്പള്ളി പരിയേടത്ത് വീട്ടിൽ അബ്ദുൽ സലാം (സലിം 50) ജുബൈലിൽ മരിച്ചു. ഒരാഴ്ച മുമ്പ് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്തിരുന്നു. വീട്ടിൽ വിശ്രമത്തിൽ കഴിയവെ കഴിഞ്ഞദിവസം രണ്ടാമതും ഹൃദയാഘാതം സംഭവിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
22 വർഷമായി ജുബൈലിൽ ഉള്ള അബ്ദുൽ സലാം 18 വർഷമായി സെൻറ്ബാദ് റെസ്റ്റോറൻറ് ജീവനക്കാരനാണ്. രണ്ടുവർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. പിതാവ് മുഹമ്മദാലി ജുബൈലിൽ ജോലി ചെയ്തിരുന്നു. മാതാവ്: സൽമാബി. ഭാര്യ: സറഫുന്നീസ. മക്കൾ: ഫസൽ, ഫസ്‌ന, ഫഹദ്. സഹോദരങ്ങൾ: റജീന, നസീർ. മൃതദേഹം സൗദിയിൽ തന്നെ അടക്കം ചെയ്യുന്നതിനുള്ള നടപടികൾ കെ.എം.സി.സി സേവന വിഭാഗം ചുമതല വഹിക്കുന്ന നൗഷാദ് തിരുവന്തപുരം, ഹമീദ് പയ്യോളി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

