Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ നിര്യാതനായി

text_fields
bookmark_border
mahamood haji
cancel
camera_alt

കെ.എസ്. മഹമൂദ് ഹാജി

അബൂദബി: ബനിയാസിലെ വ്യാപാരി കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കെ.എസ് മഹമൂദ് ഹാജി(48) ഹൃദയാഘതം മൂലം നിര്യാതനായി. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. ബനിയാസ് മോര്‍ച്ചറിയിലുള്ള മൃതദേഹം ചൊവ്വാഴ്ച 1.50ന് കോഴിക്കോട് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടില്‍ കൊണ്ട് പോകുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ.എം.സി.സി പ്രവര്‍ത്തകരും ബന്ധുക്കളും ബല്ലാ കടപ്പുറം ജമാഅത്ത് ഭാരവാഹികളും അറിയിച്ചു.

റൈഹാനത്താണ് ഭാര്യ. അബുദാബി മോഡല്‍ സ്‌കൂള്‍ വിദ്യാർഥികളായ ശമ്മാസ്, അബ്ദുല്ല, ഫാത്തിമ എന്നിവര്‍ മക്കളാണ്. പരേതനായ കുഞ്ഞബ്ദുള്ള ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സമീറ, നസീമ, സുമയ്യ. കാല്‍ നൂറ്റാണ്ടോളമായി അബൂദബി ബനിയാസില്‍ പ്രവാസ ജീവിതം നയിക്കുന്ന മഹമൂദ് ഹാജി സജീവ കെ.എം.സി.സി പ്രവര്‍ത്തകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Kanhangad passed away in Abu Dhabi
Next Story