Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം കടയ്ക്കൽ സ്വദേശി കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ച നിലയിൽ

text_fields
bookmark_border
കൊല്ലം കടയ്ക്കൽ സ്വദേശി കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ച നിലയിൽ
cancel
Listen to this Article

ജുബൈൽ: മലയാളി യുവാവ്​ ആറുനില കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ചു. ജുബൈൽ റെഡിമിക്സ് കമ്പനി സൂപ്പർവൈസറായിരുന്ന പ്രശാന്തി​നെയാണ് താമസസ്ഥലത്തെ ആറുനില കെട്ടിടത്തി​ന്‍റെ ചുവട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. കൊല്ലം കടയ്ക്കൽ സ്വദേശിയായ പ്രശാന്ത് 15 വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്​. ഞായറാഴ്​ച ഉച്ചയോടെയാണ്​ സംഭവം. കാരണം വ്യക്തമല്ല.

നാലുവർഷത്തിലേറെയായി പ്രശാന്ത് നാട്ടിൽ പോയിട്ട്. കഴിഞ്ഞ വർഷം ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ് പ്രശാന്ത്. ഭാര്യ: ബിന്ദു. മക്കൾ: വൈഗ, വേധ. സഹോദരങ്ങൾ: നിഷാന്ത് (അൽ അഹ്‌സ), നിഷ. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Kadakkal, Kollam, has died after falling from a building.
Next Story