Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്ദർശന വിസയിലെത്തിയ ചേർത്തല സ്വദേശിനി സൗദിയിൽ മരിച്ചു
text_fieldsbookmark_border
തങ്കമ്മ
തോമസ്
ദമ്മാം: സന്ദർശന വിസയിലെത്തിയ മലയാളി വയോധിക സൗദിയിൽ മരിച്ചു. ആലപ്പുഴ ചേർത്തല സ്വദേശിനി തങ്കമ്മ തോമസാണ് (85) കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ ഹൃദയാഘാതം മൂലം മരിച്ചത്. സന്ദർശന വിസയിലെത്തി കഴിഞ്ഞ ആറുമാസമായി മക്കളോടൊപ്പം കഴിയുകയായിരുന്നു.
ഖോബാർ അൽദൂസരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ജോർജ് തോമസ് റെജി (അൽ ദൂസരി ജീവനക്കാരൻ), ബിജി തോമസ്, സെനി തോമസ് എന്നിവർ മക്കളാണ്. നിയമനടപടികർ പൂർത്തീകരിക്കാൻ സാമൂഹിക പ്രവർത്തകൻ നാസ് വക്കം രംഗത്തുണ്ട്.
Next Story

